ന്യൂ ജനറേഷന്‍ ടെക്നിക്ക്സ്
ഞാന്‍ പറയാന്‍ ഉദേശിച്ചത്...,...ഇന്നത്തെ ചെറു തലമുറയെ ഞെക്കി പിഴിഞ്ഞ് ഞവുടി ചാര്‍ എടുത്തു എങ്ങോട്ട് ആണ് നമ്മള്‍ [ഞാനും ഉണ്ടേ] ഓടുന്നത്...അവരും അറിയേണ്ടെ ശരിക്കുള്ള ലോകം എന്താണ് എന്ന്...?
എന്തിനാണ് ഇങ്ങനത്തെ ഒറ്റമൂലികള്‍ നമ്മുക്ക്...?
ഒരു പക്ഷെ നക്ഷ്ടമായി എന്ന് കരുതുന്ന അല്ലെങ്കില്‍ അന്യം നില്‍ക്കുകയോ മറന്നു പോയതോ ആയ ഗൃഹാതുര ചിന്തകൾക്ക് പകരമായ പാഠ്യ പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന ഇന്നത്തെ കാലഘട്ടതിന്നു പുറത്ത് നിന്നും ഒരു ബലത്തിന് വേണ്ടിയോ...?
അങ്ങനെ അച്ചടിച്ച് കിട്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്ളില്‍ കൂടി കിട്ടുന്ന അറിവാണോ നാം നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
അങ്ങനെ അക്കങ്ങളിട്ടു നിരത്തി വര്‍ണ്ണിച്ചാല്‍ നമ്മള്‍ എല്ലാവരും അത് പോലെ തന്നെ പ്രവര്‍ത്തിക്കുമോ ? എന്തിനാണ് ചോദ്യ പേപ്പര്‍ ഇത്ര പ്രാധാന്യത്തോടെ...വര്‍ണ്ണിക്കുന്നത് ?
ഓര്‍മശക്തി കൂട്ടാനുള്ള ഒറ്റമൂലിയോ ?
അത് വായിച്ചു നോക്കിയാല്‍ ടെന്‍ഷന്‍ ഇല്ലാത്തവനും ടെന്‍ഷന്‍ അടിച്ചു പോകും...ഇത്തരം നിര്‍ദേശങ്ങള്‍ ഇന്നത്തെ തലമുറയെ സഹായിക്കുമോ...?
അവരത് അനുസരിച്ച് സഹിച്ചു പ്രവര്‍ത്തിക്കുമോ...?
[അല്പം ഫ്ലാഷ് ബാക്ക് ]
എന്റെ സ്കൂള്‍ പഠന കാലങ്ങളില്‍ ...''പരീക്ഷയെ'' പരീക്ഷണങ്ങളായി കണ്ടിരുന്ന അസാധാരണ തലമുറയിലെ ഒരു സാധാരണ കുട്ടിയായി ആണ് ഞാനും വളര്‍ന്നു വന്നിരുന്നത്...[നക്ഷ്ടപ്പെട്ടു പോയ ബാല്യം 80കള്‍ ]
എന്റെ മിഡില്‍ സ്കൂളില്‍ , സമര്‍ത്ഥര്‍ , ഉഴപ്പാളികള്‍ , തിരുമണ്ടന്മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 'ഞങ്ങള്‍ പൈതങ്ങളെ' വേര്‍ തിരിച്ചിരുന്നു...ഈ മൂന്ന് വിഭാഗങ്ങളിലും ഞാന്‍ മാറി മാറി നില കൊണ്ടിരുന്നെങ്കിലും മിക്കപോഴും നടു ഗണത്തില്‍ തന്നെയായിരുന്നു മുദ്ര കുത്തപ്പെട്ടിരുന്നത്...തമിഴില്‍ മേല്‍ പ്രതിപാദിച്ച നടു ഗണം ' എല്ല് മുറിയെ പണി എടുത്തു ജീവിക്കുന്നവന്‍ ' എന്നായിരുന്നു...ദേശം മാറുമ്പോള്‍ വാക്കുകള്‍ കടം എടുക്കപ്പെട്ടാലും അര്‍തഥങ്ങള്‍ മാറുന്ന കാര്യം നാം മറന്നു പോകുന്നു...[എന്തെങ്കിലും ആകട്ടെ]
ഒരു തുണി സഞ്ചിയില്‍ കുറെ പുസ്തകങ്ങളും, ' പൂമ്പാറ്റയില്‍ ' നിന്നും വെട്ടി എടുത്ത ഒരു ടൈംടേബിള്‍ കാര്‍ഡും [ഡ്രില്‍ ക്ലാസും, ഡ്രോയിംഗ് ക്ലാസും നല്ലതുപോലെ മന:പാഠം,എന്നാലും ഒരു സമാധാനത്തിനു വേണ്ടി മാത്രം], പിന്നെ 'അമ്മ' രാവിലെ തന്നെ, ഉച്ചക്ക് കഴിക്കാനായി തന്നു വിടുന്ന ചൂട് വിട്ടു മാറാത്ത ചോറും ചമ്മന്തിയും മുട്ട പൊരിച്ചതും [മിക്കപോഴും] എന്നെക്കാളും വലുപ്പമുള്ള സ്റ്റീല്‍ പാത്രത്തില്‍ നിറച്ചു വച്ച് [ഓര്‍ക്കുമ്പോള്‍ ആ രുചി മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു..ആ മണവും],തോളത്ത് തൂക്കിയിട്ട് 3 കിലോമീറ്ററോളം നടന്നു ഓടി കിതചെത്തിപ്പെട്ടിരുന്നു, 'പഠിക്കാനായി' മാത്രം...എന്നിട്ടാ ഞാന്‍ ആ നടു ഗണത്തില്‍ അകപപ്പെട്ട് പോയത്...
വാദ്ധ്യന്മാര്‍ 'അടിച്ചു' 'പൊളിച്ചു' പ്രഘോഷണം നടത്തുമ്പോഴും കണ്ണുകള്‍ അവരില്‍ തന്നെയായിരിക്കും...പക്ഷെ മനസ്സ് പാറി പറന്നു നടക്കുന്നുണ്ടാവും എവിടെക്കെങ്കില്ലും...
' അടുത്ത വര്‍ഷം എന്തൊക്കെയായിരിക്കും പഠിക്കാനുള്ളത് '
ഹോ !...ഒരു വയസ്സ് കൂടി മൂത്തത് ആവുമല്ലോ...
[ഇപ്പൊള്‍ വയസ്സ് പിന്നോലോട്ടാക്കാന്‍ പണി 18 ഉം നോക്കി - രക്ഷ ഇല്ല]..അങ്ങനെ അങ്ങനെ പോകും ചിന്തകള്‍ ....

ഓണ പരീക്ഷ...ക്രിസ്മസ് പരീക്ഷ...വാര്‍ഷിക പരീക്ഷ...അങ്ങനെ മാത്രം ചിട്ടപെടുത്തിയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം...പരീക്ഷാ സമയങ്ങളില്‍ ഇപ്പോഴത്തെ മറവി പണ്ടേ ഉള്ളത് കൊണ്ട് റഫറന്‍സ് കടലാസ്സും എടുത്തും പരസ്പരം ചര്‍ച്ചകള്‍ ചെയ്തും ആശയങ്ങള്‍ കൈ മാറിയും....(എങ്ങനെ...എങ്ങനെ...പിന്നെന്ന..............!!) ????
[അങ്ങനെ ഒക്കെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു ആ നാളുകളില്‍ ...]
[അങ്ങനെ ഒക്കെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു ആ നാളുകളില്‍ ...]
പക്ഷെ, ആ പരീക്ഷാ നാളുകളില്‍ മേല്പ്പോട്ടും കീഴോട്ടും പരീക്ഷ ഹാളിന്റെ ജനലില്‍ കൂടി പുറത്തേക്കു...നീലാകാശത്തിലെ വെളുത്ത മേഘപാളികളെ നോക്കിയും, കിളികളുടെ കലപില ബഹളങ്ങള്‍ കേട്ടും, പൊട്ടി പൊളിഞ്ഞ സൈക്കിള്‍ ഷെഡ്‌ഡിന് താഴെ സുഖനിദ്രയില്‍ ആണ്ടു കിടക്കുന്ന നായെ നോക്കിയും, തെങ്ങിലേക്കു തേങ്ങ ഇടാന്‍ കയറുന്ന ആളിന്റെ വെട്ടുകത്തി ആളുടെ അരയില്‍ തൂങ്ങി ആടുന്നത് വിസ്മയത്തോടെ കണ്ടും, സ്കൂളിന്റെ പിറകിലെ പൊട്ടി പൊളിഞ്ഞ ടാര്‍ വഴിയില്‍ കൂടി മീനക്കാരന്‍ കൂക്ക വിളിച്ചു കൊണ്ട് പോകുന്നതിനോടൊപ്പം തന്റെ സൈക്ലില്ലിലെ മണിയോച്ച മുഴക്കുന്നത് കണ്ടും കേട്ടും നന്നായി ആസ്വദിച്ചായിരുന്നു ഞാന്‍ പരീക്ഷ ഹാളില്‍ വെള്ള പേപ്പറുകളുടെ എണ്ണം കൂട്ടി ഇരുന്നത്...[അത് കൊണ്ട് പേപ്പറിന്റെ തൂക്കം വളരെ കുറവേ ഉണ്ടാകാര്‍ ഉള്ളു ]
.................................................................................................
.................................................................................................
ഒടുക്കം പക്ഷെ 'വാദ്ധ്യാന്മാരെ' ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് പ്രൊഫഷണല്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി സ്വന്തം വഴി [ദൈവാനുഗ്രഹം] എനിക്ക് തെരഞ്ഞെടുക്കാനായി...[അത് വേറെ കഥ, അത് വിടു...]
തല്ക്കാലം ഫ്ലാഷ് ബാക്ക് ഇവിടെ നിര്‍ത്തുന്നു....
ഞാന്‍ പറയാന്‍ ഉദേശിച്ചത്...,...ഇന്നത്തെ ചെറു തലമുറയെ ഞെക്കി പിഴിഞ്ഞ് ഞവുടി ചാര്‍ എടുത്തു എങ്ങോട്ട് ആണ് നമ്മള്‍ [ഞാനും ഉണ്ടേ] ഓടുന്നത്...അവരും അറിയേണ്ടെ ശരിക്കുള്ള ലോകം എന്താണ് എന്ന്...?
സ്വപ്നത്തില്‍ പോലും ചിന്തിക്കനാകാത്ത വിപ്ലവകരമായ മാറ്റങ്ങളിലൂടെ പിറന്ന 'ഡിജിറ്റല്‍ യുഗം' നമ്മുടെ ചിന്ത ശക്തിയെ പോലും മരപിവിപ്പിച്ചു കഴിഞ്ഞു...
അവര്‍ ഉണരുന്നത് തന്നെ കൈയ്യില്‍ ഉള്ള ' കോപ്പുകള്‍ ' കളുടെ പരിപ്പ് എങ്ങനെ ഇളക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരിക്കും...എന്തായിരിക്കും ഇന്ന് പുതുതായി കടകളില്‍ ഇറങ്ങിയിട്ട് ഉണ്ടാവുക...അങ്ങനെ മാത്രമേ ചിന്തിക്കാന്‍ ആകു...[ഒരു പക്ഷെ പ്രവാസ ലോകത്തില്‍ മാത്രം ആയിരിക്കാം...നാട്ടില്‍ അങ്ങനെ അല്ലെങ്കില്‍ സദയം ക്ഷമിക്കുക, എന്റെ അജ്ഞതയാവും...]
[അയല്‍ക്കാരന്റെ പശുവിനു പുല്ലു പറിച്ചു അതിന്റെ വായില്‍ വച്ച് കൊടുത്തും...മാങ്ങ എറിഞ്ഞു വീഴ്ത്തിയും (മിക്കപോഴും അടുത്ത വീടിലെ ഓടു പൊട്ടുന്ന ഒച്ച കേള്‍ക്കുമ്പോഴേക്കും ഞാന്‍ മൈലുകള്‍ ദൂരെ എത്തിയിട്ടുണ്ടാവും)...പട്ടം പറത്തിയും...കായലോരത്ത് ചൂണ്ട ഇടുന്ന മഹാന്മാരെ നോക്കി നിന്നും കടന്നു പോയാ ആ ബാല്യം...ഇന്ന് ആരൊക്കെ അറിഞ്ഞിട്ടുണ്ടാവും...]
ഈ പറയുന്ന ഞാനും, എന്റേതായ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി (മുഴുവനായി അങ്ങനെ പറയാനാകില്ല) മറ്റൊരു ദേശത്ത് പറിച്ചു നട്ടപ്പെട്ടപോള്‍ എന്റെ മകനും, ഈ ഗൃഹാതുര ചിന്തകൾ അന്യമായി...ഞാന്‍ തന്നെ കാരണം..ഒരു കുറ്റബോധം എന്റെ ഉള്ളിലും ഉണ്ട്...ഇതെല്ലാം പറയാനും ചിന്തിക്കാനും കാരണം വളരെ പ്രസിദ്ധമായ ഒരു ദ്വൈവാരികയില്‍ അടുത്തിടെ വന്ന ഒരു ലേഖനത്തില്‍ അക്കങ്ങളിട്ട് പരമാര്‍ശിക്കപെട്ട ഒരു ഭാഗം തമാശ ആയി തോന്നി...ഞാന്‍ അതില്‍ ഒരെണ്ണത്തില്‍ അടി വരയിട്ടിരിക്കുന്നത് ഒന്ന് ഓടിച്ചു വായിച്ചു നോക്കിയാല്‍ മാത്രം മതി മനസ്സിലാവും...[മുകളില്‍ കൊടുത്തിരിക്കുന്നു]
എന്തിനാണ് ഇങ്ങനത്തെ ഒറ്റമൂലികള്‍ നമ്മുക്ക്...?
ഒരു പക്ഷെ നക്ഷ്ടമായി എന്ന് കരുതുന്ന അല്ലെങ്കില്‍ അന്യം നില്‍ക്കുകയോ മറന്നു പോയതോ ആയ ഗൃഹാതുര ചിന്തകൾക്ക് പകരമായ പാഠ്യ പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന ഇന്നത്തെ കാലഘട്ടതിന്നു പുറത്ത് നിന്നും ഒരു ബലത്തിന് വേണ്ടിയോ...?
അങ്ങനെ അച്ചടിച്ച് കിട്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്ളില്‍ കൂടി കിട്ടുന്ന അറിവാണോ നാം നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
അങ്ങനെ അക്കങ്ങളിട്ടു നിരത്തി വര്‍ണ്ണിച്ചാല്‍ നമ്മള്‍ എല്ലാവരും അത് പോലെ തന്നെ പ്രവര്‍ത്തിക്കുമോ ? എന്തിനാണ് ചോദ്യ പേപ്പര്‍ ഇത്ര പ്രാധാന്യത്തോടെ...വര്‍ണ്ണിക്കുന്നത് ?
ഓര്‍മശക്തി കൂട്ടാനുള്ള ഒറ്റമൂലിയോ ?
അത് വായിച്ചു നോക്കിയാല്‍ ടെന്‍ഷന്‍ ഇല്ലാത്തവനും ടെന്‍ഷന്‍ അടിച്ചു പോകും...ഇത്തരം നിര്‍ദേശങ്ങള്‍ ഇന്നത്തെ തലമുറയെ സഹായിക്കുമോ...?
അവരത് അനുസരിച്ച് സഹിച്ചു പ്രവര്‍ത്തിക്കുമോ...?
ഒരു പിടി ചോദ്യങ്ങള്‍ മാത്രം ആണ് എന്റെ മറുപടി...
ആവോ....എനിക്ക് എന്തോ..അത് അങ്ങോട്ട് പിടിച്ചില്ല...ഞാന്‍ വായിച്ചപ്പോ എനിക്ക് തോന്നിയത് ഇങ്ങനെ ആണ്...
[1] ഒന്നോടിച്ച് - സൈക്കിളോ, കാറോ, ബൈക്കോ..എന്തുമാകാം
[2] ആഹ്ലാദിക്കുക - കൈ അടിച്ചും അവനവന്റെ സൗകര്യംപോലെ
[3] തലകുത്തി വീഴാതെ - അത്രയ്ക്ക് ബലം ഇല്ലാതെ ആവുമോ...?
[4] സമയം വിഭജിക്കുക - കാല്‍ക്കുലെട്ടര്‍ കണിശമായും വേണം
[5] 5 മുതല്‍ 10 മിനിട്ട് വരെ - എല്ലാം മറന്നു ക്ലോക്ക് നോക്കിയിരിക്കണം
[6] പഠിച്ചതെല്ലാം മറന്നു - പുസ്തകം മുഴുവനും അപ്പോള്‍ ഓര്‍ക്കണം
അങ്ങനെ....വ്യഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്...എന്റെ കാഴ്ചപാടുകള്‍ പൂര്‍ണമായും ശരിയാണ് എന്ന് ഞാന്‍ അവകാശപെടുന്നില്ല...ബലപെടുത്തിയോ ഇത്തരം ലേഖനങ്ങള്ളില്‍ കൂടിയോ നമ്മുക്ക് അവരെ മാറ്റുവാന്‍ ആകുമോ..?
നമ്മള്‍ കടന്നു വന്ന വഴികളില്‍ [എന്റെ വഴികള്‍ അല്ല] കൂടി അല്ലെങ്കില്ലും അവരും മനസ്സ് തുറന്നു സന്തോഷിച്ചു വളരട്ടെ...ഇത് പൂര്‍ണമായും എന്റെ കാഴ്ചപാട് മാത്രം ആണ്...
ഞാന്‍, എന്റെ മകനോട് ഒന്ന് മാത്രമേ പറയാറുള്ളൂ...എപ്പോഴും.

"മുഴുവനായും പഠിച്ചില്ലെങ്കില്ലും പഠിച്ചതില്‍ അശ്രദ്ധ കൊണ്ട് തെറ്റ് വരുത്തരുത്..."
'ഓക്കേ അപ്പാ'...അവന്‍ തിരിച്ചു എനിക്ക് തരുന്ന വാക്ക്...അത് മതി എനിക്ക്...
'ഓക്കേ അപ്പാ'...അവന്‍ തിരിച്ചു എനിക്ക് തരുന്ന വാക്ക്...അത് മതി എനിക്ക്...
അത് അല്ലെ ശരി...അങ്ങനെ അല്ലെ വേണ്ടത്....?
[എന്റെ ശരി നിങ്ങളുടെ ശരി ആകണം എന്നും ഇല്ല..അല്ലെ?]
[എന്റെ ശരി നിങ്ങളുടെ ശരി ആകണം എന്നും ഇല്ല..അല്ലെ?]

3 comments:
എനിക്കും അങ്ങോട്ട് മൊത്തതില്‍ പിടിച്ചില്ല; :)
അടിവരയിടാതെ വായിച്ചപ്പോള്‍ വ്യാഖ്യാനിക്കാന്‍ തോന്നിയത് (വ്യാക്ക്യാനിക്കാനല്ല ജോസേ; മാവിലെറിഞ്ഞ് നടന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു)
" അവര്‍ ഉണരുന്നത് തന്നെ കൈയ്യില്‍ ഉള്ള ' കോപ്പുകള്‍ ' കളുടെ പരിപ്പ് എങ്ങനെ ഇളക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരിക്കും..." - ഡേയ്, പരിപ്പ് ഇളക്കാന്‍ നല്ല ചിരട്ടതവിയോ, സ്റ്റീല്‍ തവിയോ ഒക്കെ ഉപയോഗിച്ചാല്‍ മതി :) (ഇസ്മൈലി ഇട്ടിട്ടുണ്ട്, തല്ലരുത്)
Good point, Jose ! exams have become more about techniques and manipulation than content. Again, great entertaining writing style... Pls keep these coming !!
Enjoyed reading about your childhood and the details from it. I agree that we put a lot of pressure on our kids sometime. I used to get the exam dream for a long time after I finished my studies (the one in which you are about to write an exam you hardly prepared for! )
Post a Comment