ഇന്ന് ഒന്ന് ....
ലോക വിഡ്ഢി ദിനം - April 1st, ഞാനടങ്ങുന്ന സമാനചിന്താഗതിക്കാർക്കായി സമർപ്പിക്കുന്നു.
ഇന്ന് രാവിലെ എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്ത് എന്നോട് പറഞ്ഞു- 'ഇന്ന് നിന്റെ ദിവസമല്ലേ..... ആഘോഷിക്കു...നല്ലത് പോലെ '
അഖിലലോകം മുഴുവനും ഈ ദിവസത്തിന് തമാശ രൂപേണ പ്രാധാന്യം നല്കുന്നെങ്കിലും ഒരു രാജ്യവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടില്ല.... ആയിരുന്നേൽ ഒരു ആചാര വെടി പൊട്ടിച്ചു ആഘോഷിക്കാമായിരുന്നു, ഈ 'ഒന്ന്'.
ഏപ്രിൽ ഒന്ന്, ആരോരുമറിയാതെ അടുത്ത ചില അയൽവാസി സുഹൃത്തുക്കളുമായി മാർച്ച് 31രാത്രി
ഗംഭീരമാക്കി അണിയിചൊരുക്കുമായിരുന്നു, വർഷങ്ങൾക്കു മുൻപ്...അന്നത്തെ ഏപ്രിൽ 'ഒന്ന്'കൾ
(1) പല പ്രമുഖ ഡോക്ടർമാരുടെ 'നെയിം ബോർഡ്' വീട് മാറ്റി സ്ഥാപിക്കൽ ചടങ്ങിൽ തുടക്കം...
(2) ചില നോട്ടപുള്ളികളുടെ വീടിന്റെ ഗയിറ്റിനു മുന്നിൽ റോഡരികിൽ കിടന്നിരുന്ന കല്ലുകളും ഇഷ്ടികയും അടുക്കി വച്ച് മാർഗ്ഗ തടസ്സമുണ്ടാക്കൽ ...
(3) മറ്റു ചില വീടിന്റെ പടി വാതുക്കൽ 'പട്ടിയുണ്ട് കടിക്കും' എന്നെഴുതിയത് മാറ്റി...പട്ടി 'ഉണ്ട്', ഇപ്പൊ കുളിക്കുന്നു ... എന്ന് വ്യക്തമാക്കൽ
(4) 'സരസ്വതി വിലാസം' - 'ലീലാ വിലാസം' എന്ന് തിരുത്തി എഴുതുക,
(5) മിക്ക വീടുകളുടെയും പഴേ പ്രതാപമായിരുന്ന മെർകുറി ബൾബ് ഊരിമാറ്റി 15W 'സീറോ' ബൾബ് ഇട്ടു കൊടുക്കൽ
(6) കിണറ്റിൽ നിന്നും വെള്ളം കോരാനുള്ള കപ്പിയും കയറും തൊട്ടിയും അടുത്ത വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിക്കൽ
(7) എഴുത്ത് പെട്ടി അടുത്തുള്ള ടെലിഫോണ്‍ പോസ്റ്റിൽ 'പരാതി പെട്ടി'യായി മാറ്റിവച്ച് ഒരു ചെറിയ കൈ സഹായിക്കുക...
നീരസമുളവക്കുന്നവയായിരുന്നെങ്കിലും ഒരു സന്തോഷവും തമാശയും ഉണ്ടായിരുന്നു അന്നത്തെ 'ഒന്ന്' കളിൽ. പലവിധത്തിലും ആഘോഷമാക്കിയിരുരുന്ന ആ പോയ കാലം ശരവേഗത്തിൽ മിന്നി മറഞ്ഞു പോയി. മേൽ പ്രതിപാദിച്ച മിക്ക സംഗതികളും മതിൽ ചാടി കടന്നിട്ടായിരുന്നു ചെയ്തിരുന്നത്. 'നിക്കർ' കാലമായതിനാൽ ചാടികടക്കുന്നതിന്റെയും ഇറങ്ങുന്നതിന്റെയും തിരക്കിൽ മിക്കപോഴും അവിടിവിടെ പെയിന്റ് പോകുമായിരുന്നു.. (ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞു മുറിഞ്ഞിരുന്നു)
വിഡ്ഢികൾ മറ്റുള്ളവരെ 'വിഡ്ഢി'യാക്കിരുന്ന ആ വിഡ്ഢി ദിനം ഇന്ന് ഓർമ്മകളിൽ മാത്രം. ഒരുവിധം ഹൈ ടെക് പാര വയ്പ്പുകളും തമാശകളും മാത്രമേ ഇന്നത്തെ തലമുറയിൽ കണ്ടു വരുന്നുള്ളൂ. എന്റെ അഭിപ്രായത്തിൽ ഈ 'ഒന്ന്' വളരെ കാര്യമായി കൊണ്ടാടപെടെണ്ട ഒരു ദിനമാക്കി മാറ്റണമെന്നാണ്. 'നാട് ഓടുമ്പോൾ നടുവേ ഓടണമെന്ന്' - ഉള്ള പഴമൊഴി എല്ലാവരും ഉള്ളാൽ സ്വീകരിച്ചുള്ള മുന്നോട്ടു പോക്കാണോ എന്നുമറിയില്ല. ആരും ഈ രസകരമായ ദിനത്തെ ഉത്സവപൂർണമാക്കാനുള്ള വ്യഗ്രത കാട്ടുന്നില്ല. മറന്നപോലെയാണ് ഈ 'ഒന്ന്'.
ഒരുപക്ഷെ ഇന്ന് പണ്ടേ പോലുള്ള അടുപ്പം എല്ലാവരില്ലും ഇല്ലാത്ത് ഒരു കാരണമാകാം. പഴേപോലെ എല്ലാവരും തമാശകൾ അതിന്റേതായ രീതിയിൽ എടുക്കാർ ഇല്ലയെന്ന് തന്നെ പറയാം. പറയുന്ന രീതികളിൽ നിന്നും വ്യത്യസ്ഥമായി മനസ്സിൽ ചിന്തിക്കാത്ത തരത്തിലാകും ചിലപ്പോൾ പലരും പ്രതികരിക്കുക. കാലം മാറി വരുന്നത് കൊണ്ടാണോ അതോ തമ്മിൽ മനസ്സിലാക്കുന്നതിലുള്ള അന്തരമോ...?
ഇന്ന് ഈ പറഞ്ഞപോലെ എന്തെങ്കിലും ചെയ്യാൻ ആലോചിച്ചാൽ തന്നെ ഇടി നടക്കും. പിന്നെ പ്രവൃത്തിയിലാക്കിയാൽ കൂട്ട ഇടിയും ഓട്ടവും അവസാനം കൂട്ട മണി അടിയും... കൂട്ട മണിയടി രണ്ടു രീതിയിൽ കണക്ക് കൂട്ടാം... ഒന്ന് പള്ളിയിൽ 'കൂട്ടമണിയടി', രണ്ടു കേരള ഫയർ ഫോർസിന്റെ വരവ് അറിയിച്ചുള്ള 'കൂട്ടമണിയടി'. രണ്ടായാലും 'അടി' ഉറപ്പാണ്...
ഇന്ന് പല മാറ്റങ്ങളും വന്നിട്ടുണ്ട് .... ഡോക്ടർമാർ തൂക്കിയിട്ടുള്ള നെയിം ബോർഡിന് പകരം വെള്ളാരം കല്ലിൽ 'നെയിം' കൊത്തി വച്ച് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
റോഡുകളിൽ കല്ലുകളും ഇഷ്ടികകളും കാണാനേ ഇല്ല. തീ വിലയായത് കാരണം സർവ്വേ കല്ല് വരെ പലരുടെയും അതിർത്തികളുടെ കല്ലുകളിൽ ഒന്നായി മാറി.
പട്ടി ഉണ്ടെന്ന ബോർഡ് ഒന്നും ഇപ്പൊളില്ല. അകത്തു ചാടിയാൽ 'പണി മൊത്തത്തിൽ കിട്ടും' ലോകത്ത് ഒന്നും കാണാത്ത മുന്തിയ ഇനം സങ്കര വർഗങ്ങൾയായിരിക്കും മിക്ക വീടുകളിലും.
'വിലസാങ്ങൾ' മാറിയത് കാരണം 'ലീല വിലാസങ്ങൾ' നടപ്പില്ല. കിണറുകൾ പലതും കുഴൽ കിണർ ആയി രൂപന്തരപെട്ടു. എഴുത്ത് പെട്ടി പോയിട്ട് തപാൽക്കാരൻ തന്നെ ഒരു അപൂർവ ജീവിയായിരിക്കും നഗരങ്ങളിൽ. ടെലിഫോണ്‍ പോസ്റ്റും ഇല്ല....എല്ലാം എല്ലാം ഓർമ്മകളിൽ മാത്രം ഒതുങ്ങുന്നു.
പൊയി പോയ കാലത്തേക്ക് 'ഒന്ന്' എത്തിനോക്കുവാൻ കാരണക്കാരിയായ എന്റെ കൂട്ടുകാരിക്ക് ഒരു പിടി ആശംസകൾ. നാട്ടിലായിരുന്നെങ്കിലും പ്രായം ഒരു പത്തെങ്കില്ലും പിറകിലായിരുന്നെങ്കിൽ തീർച്ചയും ഞാൻ, അവൾക്കും ഒരു ഓർമ്മ ദിനം സമ്മാനിക്കുമായിരുന്നു.

No comments:
Post a Comment