56 Minutes 03 Seconds
സമയം വൈകുന്നേരം 5 മണി ആയെങ്കില്ലും കാറിലേക്ക് കയറുമ്പോള്‍ മരുഭൂമിയിലെ ചൂടിനു ഒട്ടും ശമനം ഉണ്ടായിരുന്നില്ല. ചുട്ടു പഴുത്ത കാറും, പുറം ശക്തമായ വെയില്ലിലെ ചൂടില്‍ കൂടി കാറോടിച്ചു വീട്ടില്‍ നിന്നും ഓഫീസിന്‍റെ താഴെ നിര്‍ത്തിയപോഴേക്കും കുളിച്ച പ്രതീതി ആയി...ശീതികരിച്ച ഓഫീസ് മുറിയിലേക്ക് പടവുകളിലൂടെ ഓടി കയറിയപ്പോ തെല്ലൊരു ആശ്വാസം തോന്നി....മുഖം കഴുകിയതിനു ശേഷം സ്വന്തം ഇരിപിടത്തില്‍... ഇരുന്നു അല്പം ഒന്ന് വിശ്രമിക്കാം എന്ന് തീരുമാനിച്ചു....

[മുഴുവന്‍ സമയവും വിശ്രമം ആണ് എന്ന് തെറ്റിധരിക്കരുത്....3 ആളുടെ പണി എടുക്കുന്നു ഉണ്ടെങ്കിലും...മാസാവസാനം ബാങ്കിന്‍റെ ATM യില്‍ നിന്നും പിന്‍ വലിക്കുന്ന നോട്ടുകളുടെ എണ്ണം ഒരാളുടേത് മാത്രം എന്ന് ഉള്ള അമര്‍ഷം മനസ്സില്‍ കിടക്കുന്നത് കൊണ്ട് ആവാം...ഇടയ്ക്കു ഒരു സോഷ്യലിസ്റ്റ് ചിന്താഗതി മനസില്‍ പിടി മുറുകുന്നത്...]
ബംഗാളിന്‍റെ സീമന്ത പുത്രന്‍ എന്ന് സ്വയം വിശേഷിപിക്കുന്നവന്‍റെ ചൂട് സുലൈമാനിയും തണുത്ത വെള്ളവും മാറി മാറി കുടിക്കുന്നതിനു ഇടയില്‍ ചാര് കസരയിലേക്ക് ഒന്ന് കൂടി ഞാന്‍ ചാഞ്ഞു കിടന്നു...
മനസ്സിലേക്ക് അറിയാതെ ഓടി കയറിയ കുറെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയില്ല. പക്ഷെ ഒരു ചോദ്യം മാത്രം ശക്തമായി പിന്നെയും പിന്നെയും മനസിലേക്ക് അല അടിച്ചു കൊണ്ടേ ഇരുന്നു...
'എന്തിനാണ് ..ഇവിടെ ഇങ്ങനെ ജീവിക്കുന്നത്...?' എന്ത് നേടി...?
നാട്ടില്‍ ആയിരുന്നപ്പോള്‍ പണം മാത്രം ആയിരുന്നു ഒരു പ്രശ്നം...മനസമാധാനം ഉണ്ടായിരുന്നു...ഇവിടെ വന്നതിനു ശേഷം രണ്ടു ഇല്ലാതെ ആയി...നാട്ടിലെ ഒഴിവു വേളകളില്‍ കൂട്ടുകാരും ഒത്തു ചേരുമ്പോള്‍ കിട്ടുന്ന സന്തോഷം മനസിലേക്ക് പറന്നു ഇറങ്ങി...
രണ്ടാമത് ചിന്തിച്ചില്ല...ചിന്തിക്കേണ്ടി
മൊബൈല്‍ എടുത്തു ഏറ്റവും അടുത്ത് സുഹൃത്തും [ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ എന്‍റെ കോളേജ് സീനിയര്‍, എന്നിലെ ചെറു ചലനം പോലും മനസ്സില്ലാക്കിയപോഴേക്കും ഉത്തമ സുഹൃത്തായി പരിണമിച്ചു കഴിഞ്ഞിരുന്നു] സഹപ്രവര്‍ത്തകനുമായ 'KJ'യെ വിളിച്ചു...
അളിയന്‍ Winsor Castle യില്‍..
സര്‍വ നിയന്ത്രണവും വിട്ടു...കൂടെ 2 സുഹൃത്തുക്കളും...ഫോണിലൂടെ മറ്റു രണ്ടു പേരും ആയി രസം പങ്കിട്ടു തുടങ്ങിയപ്പോഴേക്കും...ഞാന്‍ മാനസികമായി...അവരില്‍ ഒരാള്‍ ആയി കഴിഞ്ഞിരുന്നു'
..............................
നാല് പേര്‍ക്കുള്ള ടേബിളില്‍ ഒരു കസേര ഒഴിവു...എനിക്ക് പറഞ്ഞു വച്ച പോലെ തോന്നി...ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഞാന്‍ അവരുമായി സംസാരിച്ചു തുടങ്ങുന്നതും അവരില്‍ ഒരാള്‍ ആവുന്നതും......
4 'ഫുള്‍' SMIRNOFF കാലി കുപ്പികളില്‍, രണ്ടു എണ്ണം ഒഴിവുള്ള കസേരയില്‍ കിടക്കുന്നു...
ഇരുന്നു മടുത്തിട്ട് ആവാം..'KJ' എഴുന്നേറ്റു ബാര്‍ സ്ടൂളില്‍ ഇരിപ്പായി....കൌണ്ടര്‍ലില്‍ നില്പന്‍ അടിച്ചു ശീലം ഇല്ലാത്ത 'KJ'...അവിടെ ഇരുന്നു രണ്ടു എണ്ണം ശടെന്നു വിട്ടു...ഇതിനു ഇടയില്‍ എപ്പോഴോ കാറും ആയി വന്ന സുഹൃത്ത് കാര്‍ എവിടെ ഇട്ടു എന്നാ ഓര്‍മ്മ പാട ഇല്ലാതെ ആയതു വിളിച്ചു പറയുന്നത് കേട്ടു...
Dont Worry... I will arrange, I am there, no..? Why you Worry..? ഇംഗ്ലീഷ് ഭാഷ അല്പം ഭംഗി ആയി കൈ കാര്യം ചെയ്യുന്ന മൂന്നാമത്തെ സുഹൃത്ത് അടുത്ത കസേരയില്‍ പിടിച്ചു എഴുന്നേറ്റു....പക്ഷെ എഴുന്നെല്കുന്നതിനു ഒപ്പം അദ്ദേഹത്തിന് ഒരു സൈഡ് ഇടിവ് അനുഭവ പെട്ട്....ആയതിനാല്‍ ആവണം...ഗ്ലാസ്, സൈഡിലെ ടേബിളില്‍ തട്ടി താഴെ വീണു നനഞ്ഞ ചില്ലു കഷണങ്ങള്‍ ആയി... [Glass 1]

ബാര്‍ അറ്റെന്ടെര്‍ ഓടി വന്നു അദേഹത്തെ വീണ്ടും പഴേ കസേരയില്‍ തന്നെ പ്രതിഷ്ട്ടിച്ചു...കാര്യം ആരാഞ്ഞതിനു ശേഷം അയാള്‍ ടാക്സി വിളിക്കാന്‍ പോയി...
ആതിഥ്യ മര്യാദയില്‍ കില്ലാടികള്‍ അല്ലെ എന്‍റെ സുഹൃത്തുക്കള്‍.........
വന്ന ടാക്സി ഡ്രൈവര്‍ക്ക് ഒരു എണ്ണം കൊടുത്തു....രണ്ടു എണ്ണം....പിന്നെ ഒന്ന് കൂടി...[മൂന്ന് എണ്ണം] മൂന്നാമതെത് തീര്ന്നപോഴേക്കും ഗ്ലാസ്സിനോടു ഒപ്പം അദ്ദേഹം വടി ആയി...[Glass 2]
ഈ സമയം അത്രയും 'KJ' ബാര്‍ കൌണ്ടറില്‍ അള്ളി പിടിച്ചു ഇരിക്കുക ആയിരുന്നു...വീഴാതെ ഇരിക്കാന്‍.....ബാര്‍ അറ്റെന്ടെര്‍ വീണ്ടും വന്നു.... പൊട്ടിയ ഗ്ലാസ്സിന്‍റെ എണ്ണം എടുക്കുന്നതിനു ഒപ്പം ആദ്യ ബില്‍ കൊടുത്തു... 'KJ' യെയും , ടാക്സി വിളിക്കാന്‍ ആഞ്ഞ മൂന്നാമത്തെ സുഹൃത്തിനെയും ബില്‍ കൊടുക്കുവാന്‍ അനുവദിക്കാതെ തള്ളി മാറ്റി നിര്‍ത്തി രണ്ടാമത്തെ സുഹൃത്ത് പണം നല്‍കി...
..............................
ഒടുവിലത്തെ റൌണ്ടും കഴിഞ്ഞ് അടുത്ത ബില്ലും ഒപ്പം ഒരു ടാക്സി ഡ്രൈവറും എത്തി...ഈ തവണ നമ്മുടെ 'KJ' ആതിഥ്യ മര്യാദ വേണ്ടാന്ന് വച്ചു...വീട്ടില്‍ എത്തി പെടെണ്ടെ...?
പിന്നിട് വന്ന ടാക്സി ഡ്രൈവര്‍, താഴെ വീണു കിടക്കുന്ന തന്‍റെ ചങ്ങാതിയെ...വലിച്ച് ഇഴച്ചു...ഒരു മൂലയ്ക്ക് ഇരുത്തി....ഒരു കസേരെ താങ്ങായിയും വച്ചു.
..............................
രണ്ടാമത്തെ ബില്ലിന്‍റെ പൈസ കൊടുക്കുവാന്‍ 'KJ'...എഴുന്നേറ്റപ്പോള്‍...ആദ്യം പൈസ കൊടുത്ത കാര്യം എന്‍റെ രണ്ടാമത്തെ സുഹൃത്ത് മറന്നു പോയി.മറന്നതോ...അതോ...ഫിറ്റോ
എന്തായാലും....പൈസ കൊടുത്തില്ല എന്നായി..എന്‍റെ രണ്ടാമത്തെ സുഹൃത്ത്...
'സാര്‍ പൈസ ആദ്യം തന്നു' എന്ന് ബാര്‍ അറ്റെന്ടെര്‍ പറഞ്ഞു. ഇത് കണ്ട 'KJ' യും മൂന്നാമത്തെ സുഹൃത്തും...[ഒരു വിധത്തില്‍] രണ്ടാമത്തെ സുഹൃത്തിനെ ഒരു കണക്കിന് 'കണക്കു' ബോധിപ്പിച്ചു...
"നമ്മല്‍ കാശു കൊടുതൂന്നെ...."
മൂന്ന് പേരും വളരെ കഷ്ട്ടപെട്ടു അരണ്ട വെളിച്ചത്തിലൂടെ രണ്ടാമത്തെ ടാക്സി ഡ്രൈവര്‍ക്ക് ഒപ്പം പുറത്തേക്കു നടന്നു നീങ്ങി തുടങ്ങി...
Receptionil എഎത്തിയപ്പോഴേക്കും...'KJ' ക്ക് പക്ഷെ ഒരു സംശയം...Receptionist...കൂടെ പഠിച്ചത് അല്ലെ....
സംശയം ദൂരികരിക്കാന്‍ പോകുന്ന വെഗ്രതയില്‍...എന്നോടായി...'K
"അളിയാ പിന്നെ കാണാം..."
[ഫോണ്‍ കോളിന് ശേഷം ഞാന്‍ മൊബൈയിലിലേക്ക് നോക്കിയപോ കണ്ട സമയ പരിതി 56:03]
ഒരു നെടു വീര്‍പോടെ ...അല്‍പ്പം സന്തോഷത്തോടെ, വീണ്ടും എന്‍റെ വരകളുടെ ലോകത്തേക്കു ഞാന്‍ മടങ്ങി...
[Wrote on 25th August 2012]
No comments:
Post a Comment