15 Jan 2022

"cocktail journey"

 ഒരു "cocktail journey"

ആൾ ഇറങ്ങണം....!!
ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക പിച്ചിൽ അയാൾ അടുത്ത ഇരുന്ന ആളോട് ചോദിച്ചു.....'എവിടെ എത്തി….?' അവ്യക്തമായ പറയുന്നത് ശ്രദ്ധിക്കാൻ കൂട്ടാക്കാതെ അയാൾ ചുറ്റുപാടും എന്തെക്കെയോ പരതി.
നേരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. ദൂരെ ചക്രവാള സീമയിൽ സൂര്യൻ അസ്തമിക്കുന്നോ...അതോ ഉദിക്കുന്നോ.! ഒന്നും അങ്ങോട്ടു അയാൾക്ക് മനസ്സിലാകുന്നില്ല. കടൽ തിരമാലകൾ വളരെ ശാന്തമായി അലയടിക്കുന്നത് കണ്ടു. ഇന്നലത്തെ പുലരിയിൽ ആൽപസിലെ മഞ്ഞു മലകളുടെ താഴ്‌വരയിൽ നിന്നും പറന്നുയർന്നു തുടങ്ങിയ വിമാനത്തിൽ അതിസാഹസികമായി ഓടി കയറി സീറ്റ് ബെൽറ്റ് "ഠപ്പേ" എന്ന ശബ്ദത്തിൽ പിടിച്ചിട്ട് ഇരുന്നപ്പോൾ അല്പം ഒന്നു പരിഭ്രമിച്ചു. ഉച്ചയ്ക്ക് മുൻപ് വീട്ടിൽ എത്തിപ്പെടാൻ കഴിയുമോ എന്നൊരു ചിന്ത മാത്രമായിയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്... അത് അയാളെ അസ്വസ്ഥമാക്കിയിരുന്നു. ഇരു കൈകളും കൊണ്ട് സീറ്റിന്റെ ഇരു വശത്തും ബലമായി അയാൾ പിടിച്ചിരിക്കുന്നത് കണ്ട അടുത്തിരുന്ന ആ വിദേശ വനിത....അയാളോട് ചോദിച്ചു.

'ഷൂ ഹാദ.....ഫി മുഷ്ക്കില്ലാ...?"
എവിടോ കേട്ടു മറന്ന പോലെയായിരുന്നു ആ ഭാഷ അയാൾക്ക് അപ്പോൾ. അയാളുടെ വെപ്രാളം കണ്ടിട്ടാവണം വിമാനത്തിലെ മാലാഖ ഒരു കുപ്പി തുറന്ന് അയാൾക്ക് കൊടുത്തു. അതിസുന്ദരിയായ ആ മാലാഖയുടെ പക്കൽ നിന്നും വാങ്ങിയ കുപ്പി ഒറ്റ വലിക്ക് കാലിയാക്കി കുപ്പി തിരികെ കൊടുത്തു....മനോഹരമായ ഒരു ചിരി അയാൾക്ക് സമ്മാനിച്ചിട്ടു ആ മാലാഖ അപ്രത്യക്ഷമായി. അയാൾ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു.....

ആരോ വെപ്രാളപെട്ട് ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു അയാൾ കണ്ണു തുറന്നത്. അടുത്തിരുന്ന സഹയാത്രിക ഏതോ സ്റ്റോപ്പിൽ ഇറങ്ങിയത് കൊണ്ടാവും ആ സീറ്റിൽ മറ്റൊരോ കൈയ്യും കെട്ടി എന്തോ മന്ത്രം ഉരുവിട്ട് കൊണ്ടിരിക്കുന്നത് കണ്ട്. എവിടെ എത്തിയെന്ന് ചോദിച്ചോപ്പോഴും അയാൾ മന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടന്ന് അയാൾ എന്തോ മറന്നത് ഓർത്തെടുത്ത പോലെ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു. കുടയും, പൊതിഞ്ഞ് വച്ച മറ്റൊരു സഞ്ചിയുമായി അയാൾ വാതിലിന് അടുത്തേക്ക് പാഞ്ഞു. അയാളെ കണ്ടതും കണ്ടക്ടർ വിസിൽ ഊതി വണ്ടി നിർത്തി കൊടുത്തു. ചാടി ഇറങ്ങിയ അയാൾ റോഡിന് നടുവിലായി നിന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധയോടെ പോകണമെന്ന് അമ്മ പറഞ്ഞത് അതേ പടി അനുസരിക്കുന്ന അയാൾ വളരെ ശ്രദ്ധാലുവായി അങ്ങോട്ടും ഇങ്ങോട്ടും ചീറി പായുന്ന ട്രെയിനുകൾക്ക് ഇടയിലെ ട്രാക്കിൽ കൂടി റോഡ് മുറിച്ചു കടന്നു. കുറെ നടന്നു ക്ഷീണിച്ച അയാൾ ഒരു കടവിൽ എത്തിച്ചേർന്നു....
കൈയിൽ കിട്ടിയ ഒരു കെട്ട് വഞ്ചിയിൽ തുഴഞ്ഞു തുഴഞ്ഞു അയാൾ നീങ്ങി. കായലിന്റെ നടുവിൽ എത്തിയപ്പോഴാണ് എങ്ങോട്ടേക്കാണ് അയാൾ തുഴയുന്നത് എന്ന് സ്വയം ചോദിച്ചത്. വഴി തെറ്റി എന്ന് മനസ്സിലായ അയാൾ അവിടുന്നു ഇറങ്ങി നടന്നു.....അരയോളം വെള്ളം നനഞ്ഞു തുടങ്ങിയത് അയാൾ മെല്ലെ അറിഞ്ഞു.....
കണ്ണു തുറന്ന് നോക്കിയപ്പോൾ..... ഷവറിന്റെ അടിയിൽ നിന്നും മഴവെള്ളം പോലെ തലയിൽ തട്ടി നനഞ്ഞതും......മനസ്സിലായി.... ഇന്ന് ക്രിസ്റ്റമസ് ആയിരുന്നു…..

------------------------------------------------------------------------------------------------------


ടാ ഊവേ....!! നീ എപ്പോഴാണ്....ആല്പസിൽ താഴ്‌വരയിൽ നിന്നും ട്രെയിനിൽ ഇങ്ങോട്ട് വന്നത്....??

ഒരു അശ്ശരീരി കേൾക്കുന്നത് പോലെ....

No comments:

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...