ഒരു അല്പം മന:സമാധാനം കടം കൊടുക്കാൻ ഉണ്ടോ !
ഇതായിരുന്നു എന്റെ ചോദ്യം. ഇന്നലെ എന്റെ കുറച്ച് സുഹൃത്തുക്കളോട് ചോദിച്ച ചോദ്യം. അവരിൽ ഒരുവൾ, 'അല്പം ബാക്കി ഉണ്ട്'...തരാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരിലൊരുവൻ പറഞ്ഞു. 'നിനക്ക് അല്ലല്ലോ. വേറെ ആർക്കോ വേണ്ടി ചോദിച്ചത് അല്ലേ? അതുകൊണ്ട് തരില്ല'.
സംഭവം ഇങ്ങനെ അയച്ചു കൊടുക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ !
ഒരു പക്ഷെ അയച്ചു കൊടുക്കുന്ന ഒരു കാലഘട്ടം വിദൂരമായിരിക്കില്ല...അല്ലെ ! ശാസ്ത്രലോകം വളരുകയല്ലേ...ഒരു നൂതന മാർഗ്ഗം കണ്ടെത്തുമായിരിക്കും.
ഹോ ! എന്തായിരിക്കും ആ ഒരു അവസ്ഥ. ഇപ്പോൾ സംഭവിക്കുന്ന പോലെ. അളിയാ, "ഒരു ലച്ചം" ഒന്ന് ട്രാൻസ്ഫർ ചെയ്തേക്ക്. അടുത്ത ആഴ്ച റോള്‍ ചെയ്യാം.
അങ്ങ് ഫ്ലോറിഡയിലുള്ള സുഹൃത്തിനോട് വിളിച്ചു പറയാമല്ലോ...അളിയാ, ഒരു "വണ്‍ വീക്ക് പീസ്" വേണം...നെക്സ്റ്റ് വീക്കിൽ റിട്ടേണ്‍ ചെയ്യാം. സംഭവം യാഥാർത്ഥ്യമാകുമെങ്കിൽ !!!
ചിന്തിച്ചു...ചിന്തിച്ചു തന്നെ ഫ്യൂസ് അടിച്ചു പോകും.
ഒന്ന് ഗൂഗ്ലിയപ്പോൾ കിട്ടിയതാണ്.
The thief of the past and the thief of the future, rob us of the joy of the peace of the present moment - അജ്ഞാതൻ.
ഒന്ന് ഇരുത്തി ചിന്തിച്ചാൽ സത്യമാണ്. പക്ഷെ ഇരിക്കണം. അതാണ് വേണ്ടത്. ഫ്രീ ആയി ഇരിക്കണം. ഫ്രീ ആകാനുള്ള കഴിവ് വേണം. അതിനുള്ള വഴി ആലോചിച്ചു കൊണ്ടേ"ഇരുന്നു".
അങ്ങനെ ബുദ്ധദേവനെ കുറിച്ച് ചിന്തിച്ചു.
"Peace comes from within. Do not seek it without" - Gautama Buddha
വായിച്ചിട്ട് ബോധിച്ചു...പക്ഷെ അന്വേഷിക്കാതെ എങ്ങനെ നേടും. പിന്നെയും ചിന്തിച്ചു പുകച്ചു. മുടികൾ മത്സരിച്ച് പൊഴിഞ്ഞു വീഴുന്നു...വീണ്ടും വീണ്ടും ഓടി. ഒരു ഭ്രാന്തനെ പോലെ ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി ഞാൻ സഞ്ചരിക്കും. (മോഹൻലാലിന് അത് പറയാം) അത് ഞാൻ പറഞ്ഞിട്ട് ഓടിയാൽ ഒന്നുകിൽ പട്ടി പിറകെ ഓടി വരും, അല്ലെങ്കിൽ സ്ഥലകാല ബോധം നക്ഷ്ടപ്പെട്ടവൻ എന്ന് ലേബൽ അടിച്ചു കിട്ടും. (നിലവിൽ ഭാര്യയുടെ അവകാശവാദമാണ്) അതോർത്തപ്പോൾ എനിക്ക് തന്നെ ചിരി പൊട്ടി.
'A smile is the beginning of peace' - Mother Teresa
ചിരി എനിക്ക് ഒരു കുറവാണ്. ഞാൻ ചിരിക്കാറില്ല എന്നാണ് പൊതുവെ ജനസംസാരം. ചിരിച്ചു തുടങ്ങാം. ഇനി വെളുക്കെ ചിരിച്ചാൽ....!!
"അവനു വട്ടായി എന്ന് തോന്നുന്നു" - എന്നാകും ജനസംസാരം.
അല്ലാ ഡോക്ടർ...ശരിക്കും എനിക്ക് കുഴപ്പം ഉണ്ടോ ?
No comments:
Post a Comment